Most Revered Devotees,
Veliyanoorkavu Bhagavathy Temple, which is one of the 108 reputed Durgalayams in Kerala, is believed to be the younger sister of Paramekkavu Bhagavathy. The customs and traditions followed in both these temples are similar and have been following the same vedic traditions till today. It was around fifty years ago, the sanctum sanctorum of Veliyanoorkavil Amma was reconstructed and now it is in a very awful condition where cracks and fissures have appeared on the walls and ceilings. An urgency is required in renovating and bringing back the glory and prestige of Amma and the
sanctum sanctorum.
As per Prashnachinta conducted few days back and as per the instruction provided by the Thanthri Brahmasri Puliyannur Sankaranarayanan Namboothiripad and the renowned Vasthu expert Brahmasri Pazhangaparambu Unnikrishnan Namboothiripad, the Sreekovil needs immediate renovation using Krishnasila and Wood. The estimated budget for renovation and related rituals comes to around 50 lakhs.
We, the devotees of Bhagavathy, urge the devotees to take matters into consideration and finish the renovation and reconstruction before the next Utharayanam. The proposed work is estimated to be finished off with in the stipulated time only with the support of the entire devotees.
We once again request the believers to be part of the renovation work and contribute handsomely so that the grandeur and splendour of our Bhagavathy be brough back within the estimated time. This is a rare occasion for everyone to be devotionaly attached to the Sanathana Dharma.
Thanking you,
for Veliyanoorkavu Devaswom
President
K.P. Gopikumaran
Secretary
Karankara Dineshkumar
17.11.2025 (1201- Vrichikam-01)
ധന്യാത്മൻ,
"ആപദി കിം കരണീയം, സ്‌മരണീയം ചരണയുഗളമംബായാഃ"
ആപത്തുകളെ അതിജീവിക്കാൻ അമ്മയെ സ്‌മരിക്കു.. എന്ന് നമ്മെ ഉപദേശിച്ചത് പൂർവ്വികരാണ്. അതിനുവേണ്ടി ഗ്രാമാന്തരങ്ങൾ തോറും ക്ഷേത്രങ്ങളും അതിനോടനുബന്ധിച്ച് ആചാരാനുഷ്‌ഠാനങ്ങളും തീർത്തു 'ലോകാനുഗ്രഹഹേത്വർത്ഥം സ്ഥിതി ചെയ്യുന്ന ക്ഷേത്രങ്ങളുടെ ജീർണ്ണോദ്ധാരണം ഭാവിക്കുവേണ്ടിയുള്ള വർത്തമാനത്തിൻ്റെ കടമയാണ്. ആ കടമയിൽ മനസ്സുറപ്പിച്ചുകൊണ്ട് ശ്രീവെളിയന്നൂർക്കാവിലമ്മയുടെ ശ്രീകോവിൽ പുനർനിർമ്മാണം എന്ന മഹത്കർത്തവ്യം നമുക്ക് പൂർത്തീകരിക്കാം. ശ്രീ പാറമേക്കാവ് ഭഗവതിയുടെ അനുജത്തി സങ്കൽപ്പത്തിൽ അഭീഷ്ടവരദായിനിയായി വെളിയന്നൂർ ദേശത്തിൻ്റെ തട്ടകത്തമ്മയായും കേരളത്തിലെ പ്രശസ്‌തമായ 108 ദുർഗ്ഗാലയങ്ങളിൽ ഒന്നായും നിലകൊള്ളുന്ന ശ്രീ വെളിയന്നൂർക്കാവ് ഭഗവതിയുടെ ശ്രീകോവിൽ ജീർണ്ണാവസ്ഥയിലാണെന്ന് അറിയാമല്ലോ. ഭഗവതിയുടെ പുരാതന ശ്രീകോവിൽ ഏകദേശം 50 വർഷം മുമ്പാണ് പുനരുദ്ധാരണം നടത്തി അമ്മയ്ക്ക് സമർപ്പിച്ചത്. കാലപ്പഴക്കത്താൽ ഇപ്പോഴത്തെ ശ്രീകോവിൽ വീണ്ടും പുനരുദ്ധാരണം നടത്തി പുതിയ ശ്രീകോവിലിലേക്ക് മാറ്റണം എന്ന ഭഗവതീഭക്തരുടെ ആഗ്രഹം നിറവേറ്റുവാൻ സുമനസ്സുകളായ എല്ലാവർക്കും ഉത്തരവാദിത്വമുണ്ടെന്ന് കരുതട്ടെ, ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിപ്പാടിൻറേയും, സ്ഥപതി ബ്രഹ്മശ്രീ പഴങ്ങാംപറമ്പ് ഉണ്ണികൃഷ്‌ണൻ നമ്പൂതിരിപ്പാടിൻ്റെയും മേൽനോട്ടത്തിൽ തച്ചുശാസ്ത്രവിധിപ്രകാരം ഉൽകൃഷ്ടമായ വസ്‌തുക്കൾ കൊണ്ട് പണിതു സമർപ്പിക്കാൻ ഉദ്ദേശിക്കുന്ന പുതിയ ശ്രീകോവിൽ ഭഗവതിക്ക് ഹിതമാണെന്നും പ്രശ്‌നവിധിയിൽ കാണുകയുണ്ടായിട്ടുണ്ട് ഈ വരുന്ന മകരമാസത്തിൽ ബാലാലയം പണികഴിപ്പിച്ച് ഭഗവതിയെ മാറ്റി പ്രതിഷ്ഠിക്കാനും അടുത്ത ഉത്തരായനം കഴിയുന്നതിനുമുമ്പായി പുതിയ ആലയം നിർമ്മിച്ച് പുനഃപ്രതിഷ്ഠ നടത്തുന്നതിനുമാണ് ആഗ്രഹിക്കുന്നത് ജന്മജന്മാന്തര ബന്ധങ്ങളുടെ ആലേഖനമാണത്രെ ജീവിതം അസത്തിൽ നിന്നും സത്തിലേക്കും മൃതിയിൽ നിന്ന് അമൃതത്തിലേക്കുമുള്ള ഒരു യാത്ര, ആ യാത്രയിൽ കുറെ നന്മകൾ ചെയ്യുക അതായിരിക്കട്ടെ നമ്മുടെ മുതൽകൂട്ട് വരും തലമുറയുടെ ആധ്യാത്മിക മണ്ഡലത്തിൽ ഒരു വരി എങ്കിലും നമുക്ക് എഴുതി ചേർക്കേണ്ടതുണ്ട്. ഭക്തജനങ്ങളുടെ നിർലോഭമായ സഹായസഹകരണങ്ങളും പ്രാർത്ഥനകളും ഉണ്ടെങ്കിൽ മാത്രമേ ഭഗവതിയുടെ ശ്രീകോവിൽ അടക്കമുള്ള പുനരുദ്ധാരണ പ്രവൃത്തികൾ നിശ്ചിതസമയത്തിനുള്ളിൽ പൂർത്തിയാക്കി അമ്മയ്ക്ക് സമർപ്പിക്കുവാൻ സാധിക്കുകയുള്ളു. 50 ലക്ഷം രൂപയാണ് ഭഗവതിയുടെ ശ്രീകോവിൽ പുനർനിർമ്മാണ പ്രവൃത്തിക്കും അതിനുശേഷം നടത്തേണ്ട നവീകരണകലശ ചടങ്ങുകൾക്കും വേണ്ടി കണക്കാക്കിയിരിക്കുന്നത് ഈ യാഥാർത്ഥ്യം ഉൾക്കൊണ്ട് മുഴുവൻ ദേശവാസികളുടെയും നിർലോഭമായ സാമ്പത്തിക സഹായ സഹകരണങ്ങൾ ഒരിക്കൽ കൂടി ഞങ്ങൾ അഭ്യർത്ഥിക്കുന്നു. ക്ഷേത്ര നിർമ്മാണത്തിൽ പങ്കാളിയാവുക എന്നത് വളരെ അപൂർവ്വമായി മാത്രം ലഭിക്കുന്ന പുണ്യാവസരമാണ്. ക്ഷേത്രാഭിവൃദ്ധിയാണ് നാടിൻ്റെ അഭിവൃദ്ധി ക്ഷേത്രവും ക്ഷേത്രകാര്യങ്ങളും നന്നായാലേ ക്ഷേത്രത്തിനു ചുറ്റുമുള്ള പ്രദേശത്തിനും അവിടെയുള്ള ജനങ്ങൾക്കും അഭിവൃദ്ധിയുണ്ടാവുകയുള്ളൂ.
ഭഗവതി സേവയിൽ വെളിയന്നൂർക്കാവ് ദേവസ്വത്തിനു വേണ്ടി
പ്രസിഡന്റ് : കെ.പി. ഗോപീകുമാരൻ
സെക്രട്ടറി : കാരങ്കര ദിനേഷ്‌കുമാർ
No review given yet!