തൃശ്ശിവപേരൂരിന്റെ നാഥനായ ശ്രീ വടക്കുംനാഥന്റെ നടയിൽനിന്നും ഏകദേശം 300 മീറ്റർ തെക്ക് ഭാഗത്ത് തൃശ്ശൂർ - കൊടുങ്ങല്ലൂർ റോഡിൽ സ്ഥിതിചെയ്യുന്ന പുരാതനക്ഷേത്രമാണ് ശ്രീ വെളിയന്നൂർക്കാവ് ഭഗവതി ക്ഷേത്രം. കേരളത്തിലെ പ്രശസ്തമായ 108 ദുർഗ്ഗാക്ഷേത്രങ്ങളിൽ ഉൾപ്പെട്ടതാണ് ഈ ക്ഷേത്രം. ശ്രീ പാറമേക്കാവ് ഭഗവതിയുടെ അനുജത്തിയായി "ഭദ്രകാളി" സങ്കല്പത്തിലാണ് ഭഗവതി ഇവിടെ കുടികൊള്ളുന്നത്. ജ്യേഷ്ഠത്തി അനുജത്തി സങ്കല്പത്തിലുള്ള പല ആചാര അനുഷ്ഠാനങ്ങളും ഇരുക്ഷേത്രങ്ങളിലും ആചരിച്ചുവരുന്നുണ്ട്. അനുജത്തി സങ്കല്പത്തിലുള്ള ശ്രീ വെളിയന്നൂർക്കാവ് ഭഗവതി, തൻ്റെ മണ്ഡലം വേല ദിവസം ഭഗവതിയുടെ പ്രതിപുരുഷനായ കോമരം ജ്യേഷ്ഠത്തിയായ ശ്രീ പാറമേക്കാവ് ഭഗവതിയെ കണ്ട് ഉപചാരം പറയുന്നതിനായി പാറമേക്കാവിലേക്ക് പോകുകയും, അവിടെ വെച്ച് ഇരു കോമരങ്ങളും കൈകോർത്ത് അവിടെയെത്തിയ ഭക്തരെ അരിയെറിഞ്ഞ് ആശീർവദിക്കുന്ന ചടങ്ങും, അതിനുശേഷം ജ്യേഷ്ഠത്തി അനുജത്തിയെ ക്ഷേത്രഗോപുരം വരെ അനുഗമിച്ച് യാത്രയാക്കുന്ന ചടങ്ങും കാലാകാലങ്ങളിലായി നടന്നുവരുന്ന ആചാരമാണ്. അതുപോലെതന്നെ ജേഷ്ഠത്തിയായ ശ്രീ പാറമേക്കാവിലമ്മയുടെ മണ്ഡലം വേല ദിവസം പാറമേക്കാവിലമ്മയുടെ കോമരം വെളിയന്നൂർക്കാവിലെത്തി തന്റെ അനുജത്തിയുടെ തട്ടകത്തിലെ ഭക്തരെ അരിയെറിഞ്ഞു കൽപ്പിച്ചു ആശീർവദിക്കുന്ന ചടങ്ങും ഇന്നും നടന്നുവരുന്നുണ്ട്. ശ്രീ പാറമേക്കാവ് ഭഗവതിയുടെ പൂരപ്പറതുടങ്ങുന്ന ദിവസം ഭഗവതിയുടെ തിടമ്പ് ഏറ്റിയ ഗജവീരൻ അനുജത്തിയായ ശ്രീ വെളിയന്നൂർക്കാവിലെത്തി ഉപചാരം പറഞ്ഞതിനുശേഷമാണ് മറ്റു ആചാരചടങ്ങുകളിലേക്ക് പോകുകയുള്ളു. ആദ്യകാലങ്ങളിൽ ജ്യേഷ്ഠത്തിയെ കണ്ടുതൊഴുത് അതേ ദിവസം തന്നെ അനുജത്തിയെയും ദർശനം നടത്തണമെന്ന ചിട്ട ഉണ്ടായിരുന്നു. അമ്മയുടെ മടിയിൽ ഇരിക്കുന്ന "ഉണ്ണിഗണപതി" സങ്കൽപ്പത്തിലുള്ള ഗണപതി ഭഗവാനും "അമൃതകലശധാരിയായ ശാസ്താവുമാണ്" ക്ഷേത്രത്തിലെ ഉപദേവന്മാർ.
സാംസ്കാരിക തലസ്ഥാനമായ തൃശ്ശിവപേരൂരിന്റെ തിലകക്കുറിയാണ് ശ്രീ വടക്കുംനാഥൻ. ശ്രീ വടക്കുന്നാഥന്റെ നട തുറന്നിരിക്കുമ്പോൾ വടക്കുംനാഥ ക്ഷേത്ര മതിൽക്കെട്ടിനകത്ത് പ്രവേശിക്കുന്ന ഏക കോമരം ശ്രീ വെളിയന്നൂർക്കാവ് ഭഗവതിയുടെ പ്രതിപുരുഷനായ കോമരം മാത്രമാണെന്നത് പുരാതന ക്ഷേത്രമായ ശ്രീ വെളിയന്നൂർക്കാവ് ഭഗവതിയുടെ പ്രധാന്യത്തെ എടുത്തുകാണിക്കുന്നു. പ്രശസ്ത താന്ത്രിക പാരമ്പര്യമുള്ള എളവള്ളി പുലിയന്നൂർ മനക്കാർക്കാണ് ക്ഷേത്രത്തിലെ താന്ത്രിക ചുമതല. ബ്രഹ്മശ്രീ പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിപ്പാടാണ് ക്ഷേത്രം തന്ത്രി. 1988 ലും 2011 ലും നവീകരണകലശവും ക്ഷേത്രത്തിൽ നടത്തിയിട്ടുണ്ട്.
വോട്ടവകാശമുള്ള തട്ടകത്തിലെ ഭക്തജനങ്ങൾ തെരെഞ്ഞെടുത്ത കമ്മിറ്റിക്കാണ് ക്ഷേത്രത്തിന്റെ ഭരണാധികാരം.
കൂടാതെ എല്ലാവർഷവും നവരാത്രിയോടടുപ്പിച്ച് ഭാഗവത സപ്താഹം, എല്ലാ മാസവും തന്ത്രിപൂജയും, നാരായണീയം വായനയും, എല്ലാ പൗർണ്ണമി നാളിലും വാവുപൂജ ചടങ്ങുകളും ക്ഷേത്രത്തിൽ മുടങ്ങാതെ നടന്നുവരുന്നു.
Veliyanoorkavu Bhagavathy Temple is located in Veliyanoor, Trichur town in Kerala, 300 meters south of Sree Vadakkumnadhan Temple. The temple is one among the 108 Durga Devi Temple worshipped in “Bhadrakali Sangalpam” and believed to be younger sister of Sree Paramekkavu Bhagavathy. Lots of rituals are performed in this aspect, like during Mandalam Vela, Veliyanoorkavu Komaram (Prathipurushan of Devi) will visit Parmekkavu temple and do the ‘Tullal’ along with the Velichappadu of Paramekkavu. Similarly during Paramekkavu Vela Day Paramekkavu Velichappadu will visit our temple and will bless the devotees. During Trichur Pooram , Paramekkavu Bagavathy’s Poorapara will visit our temple and starts her journey from our temple with the blessings of sister Veliyanoorkaavilamma. Earlier days there was a belief that after worshipping Paramekkavu deity, sister Veliyanoor Bhagavathy also should be worshipped same day. During Mandalam vela day our Komaram has got the privilege of entering Vadakkumnathan Temple (when Sree Vadakkumnathan’s Sreekovil open) on the way to visit Paramekkavu Bagavathy.
Apart from the main deity, Lord Ganesha and Dharmasastha with ‘Amruthakalasam’ are worshipped as Upadevas. The poojas are performed under Vedic Head (Thantri) of Elavally Puliyannoor Mana. The Temple also witnessed two “Naveekarana Kalasam” during the year 1988 & 2011.
The temple is administrated by 15 member committee, elected by members of local ‘Thattakam’ for a period of 3 years.
Vavu Pooja on Pournami days and Thantri Pooja, Narayaneeyam Vayana once in every month.
NB: പുഷ്പാഞ്ജലി ഒഴിച്ച് എല്ലാ നിവേദ്യ വഴിപാടുകൾക്കും മുൻകൂട്ടി രസീത് എടുക്കേണ്ടതാണ്.